ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം നടത്തി
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

“സാമൂഹ്യനീതി, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാങ്കേതിക മുന്നേറ്റം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവും സന്തോഷകരവുമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി അരൂക്കുറ്റിയെ വികസിപ്പിക്കുക.”

ദൗത്യം (Mission)

         “ജനകേന്ദ്രിതവും സുതാര്യവുമായ ഭരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, സംരംഭകത്വം, സ്ത്രീ-ശിശു ക്ഷേമം, യുവജന ശാക്തീകരണം, വയോജന-ഭിന്നശേഷി സംരക്ഷണം, പാർപ്പിട സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ സമഗ്രമായി നടപ്പാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വികസനം കൈവരിക്കുക.”

 

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്