📢 ക്വട്ടേഷന്‍ ക്ഷണിക്കുന്നു : അരൂക്കുറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടകയ്ക്ക് കാര്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.സ്വീകരിക്കുന്ന തീയതി-18/09/26,4.00 PM
പെരുമ്പളം പാലം

അരൂക്കുറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും ബന്ധിപ്പിക്കുന്ന അരൂക്കുറ്റി–പെരുമ്പളം പാലം 2026 മാർച്ച് 7-ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. പതിറ്റാണ്ടുകളായി പെരുമ്പളം നിവാസികൾ കാത്തിരുന്ന സ്വപ്ന പദ്ധതിയാണ് ഈ പാലം. വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ച പാലം ദ്വീപിനും കരപ്രദേശത്തിനുമിടയിൽ നേരിട്ടുള്ള റോഡ് ഗതാഗത സൗകര്യം ഒരുക്കി.

ഏകദേശം 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലം കേരളത്തിലെ ഏറ്റവും വലിയ കായൽപ്പാലങ്ങളിൽ ഒന്നാണ്. പാലം നിലവിൽ വന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിൽ പെരുമ്പളത്തിന്റെ വികസനത്തിന് പുതിയ വഴിത്തിരിവായി. വർഷങ്ങളായി ബോട്ട് സർവീസുകളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് സുരക്ഷിതവും വേഗമേറിയതുമായ യാത്രാസൗകര്യമാണ് ഇതിലൂടെ ലഭ്യമായത്

അരൂക്കുറ്റി പെരുമ്പളം പാലം