പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

ബിനിത പ്രമോദ്

പ്രസിഡൻ്റ്

അജയകുമാര്‍ റ്റി എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അക്ഷയ രാജ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബഷീര്‍ എന്‍ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുംതാസ് സുബൈര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീത വി പ്രഭു

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി ബ്ളോക്കില്‍ ഉള്‍പ്പടുന്ന ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി. 10.11 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള അരൂക്കുറ്റി പഞ്ചായത്ത് ഉള്‍പ്പെടുന്ന വില്ലേജും അരൂക്കുറ്റിതന്നെയാണ്. വടക്കും കിഴക്കും പടിഞ്ഞാറും ഭാഗത്ത് വേമ്പനാട്ട് കായലും, തെക്കുഭാഗത്ത് പാണാവള്ളി പഞ്ചായത്തുമാണ് അരൂക്കുറ്റി പഞ്ചായത്തിന്റെ അതിരുകള്‍. പഴയ കരപ്പുറത്തിന്റെ (ചേര്‍ത്തല) വടക്കേയതിരില്‍, വേമ്പനാട്ടുകായലിനാല്‍ മൂന്നുവശവും ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ ഗ്രാമപ്പഞ്ചായത്താണ് അരൂക്കുറ്റി. രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഈ അതിരില്‍ നാട്ടിയിരുന്ന...

കൂടുതൽ വായിക്കുക