ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി ബ്ളോക്കില്‍ ഉള്‍പ്പടുന്ന ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി. 10.11 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള അരൂക്കുറ്റി പഞ്ചായത്ത് ഉള്‍പ്പെടുന്ന വില്ലേജും അരൂക്കുറ്റിതന്നെയാണ്. വടക്കും കിഴക്കും പടിഞ്ഞാറും ഭാഗത്ത് വേമ്പനാട്ട് കായലും, തെക്കുഭാഗത്ത് പാണാവള്ളി പഞ്ചായത്തുമാണ് അരൂക്കുറ്റി പഞ്ചായത്തിന്റെ അതിരുകള്‍. പഴയ കരപ്പുറത്തിന്റെ (ചേര്‍ത്തല) വടക്കേയതിരില്, വേമ്പനാട്ടുകായലിനാല്‍ മൂന്നുവശവും ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ ഗ്രാമപ്പഞ്ചായത്താണ് അരൂക്കുറ്റി. രണ്ടര നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യന് ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും തന്ത്രപ്രധാനമായ അതിര്‍ത്തിയായി പരിണമിച്ച ഈ അതിരില്‍ നാട്ടിയിരുന്ന...
കൂടുതൽ വായിക്കുക
