ഓപ്പറേഷന്‍ തൂഫാന്‍

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ തൂഫാൻ വോളണ്ടിയർ പ്രവർത്തനങ്ങൾക്ക് തുടക്കം

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെയും പൂച്ചാക്കൽ പോലീസിന്റെയും സംയുക്ത നേതൃത്വത്തിൽ തൂഫാൻ വോളണ്ടിയർ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന്  രാവിലെ 11മണിക്ക്  നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം എന്നിവ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനുമായി തൂഫാൻ വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിത പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. അജയകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മുംതാസ് സുബൈർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. എൻ.എം. ബഷീർ, ശ്രീ. കെ.പി. കബീർ, ശ്രീ.ഉണ്ണികൃഷ്ണന്‍,ശ്രീമതി.അക്ഷയ രാജ്,ശ്രീമതി അന്‍സില നിഷാദ്, ശ്രീ.രഞ്ജിത്ത്     പഞ്ചായത്ത് സെക്രട്ടറി ശ്രീമതി പ്രീത വി. പ്രഭു എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, പൂച്ചാക്കൽ പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, തൂഫാൻ വോളണ്ടിയർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

ജനപങ്കാളിത്തം ശക്തിപ്പെടുത്തി ദുരന്ത-അടിയന്തര സാഹചര്യങ്ങളിൽ ഏകോപിതമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പൊതുജന സുരക്ഷയും സേവനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തൂഫാൻ വോളണ്ടിയർ സംവിധാനം സഹായകമാകും.

തൂഫാന്‍ പതാക ഉയര്ത്തല്